boi

കൊച്ചി: കിട്ടാക്കടമായ വായ്‌പകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ തീർപ്പാക്കുന്നതിന് ബാങ്ക് ഒഫ് ഇന്ത്യ എല്ലാ ശാഖകളിലും സോണുകളിലും എഫ്.ജി.എം.ഒകളിലും ജൂലായ് 26ന് 'സംഝോത ദിനം' സംഘടിപ്പിക്കുന്നു.
ആരോഗ്യ, ബിസിനസ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി നിഷ്‌ക്രിയ ആസ്തിയായ വായ്‌പ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് 'സംഝോത ദിനം'. ചെറിയ മൂല്യമുള്ള വായ്പകളും ഇടത്തരം വായ്പകളും തീർപ്പാക്കാൻ ബാങ്കിന് പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ (ഒ.ടി.എ സ്.) പദ്ധതികൾ ഉണ്ട്. അതിലൂടെ നിഷ്‌ക്രിയ ആസ്തിയായ വായ്പക്കാർക്ക് പ്രത്യേകവും മികച്ചതുമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.