പെരുമ്പാവൂർ: കുന്നുവഴി നളന്ദാപടിക്കു സമീപം കാറിടിച്ച് സ്കൂട്ടർയാത്രക്കാരി മരിച്ചു. മുടിക്കൽ ബിയർ ഫാക്ടറി ജംഗ്ഷനുസമീപം നെല്ലിക്കാപ്പിള്ളിൽ വീട്ടിൽ ഷാജഹാന്റെ മകളും മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ ബി.വോക് വിദ്യാർത്ഥിനിയുമായ റൈസാ ഫാത്തിമയാണ് (20) മരിച്ചത്. ഇന്നലെ വൈകിട്ട് 5.15ഓടെയാണ് അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഷെമി. സഹോദരൻ: ഷാഹിർ.