chess

കൊച്ചി: കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച എം.എം. അബ്ദുൽ റഹിമാൻ മെമ്മോറിയൽ പ്രഥമ അഖില കേരള ഓപ്പൺ ചെസ് ടൂർണമെന്റ് പി.വി.എൻ. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ. ഹാരിസ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോൺ എസ്. റാൽഫ എം.എം. അബ്ദുൽ റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. ബാങ്ക് ഭരണ സമിതി അംഗം ജോഷി പള്ളൻ, ടൂർണമെന്റ് ചീഫ് ആർബിറ്റർ കെ.എ. യൂനസ്, പി.എസ്. ആഷിക്ക്, എം.എസ്. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.