കൊച്ചി: ഇടപ്പള്ളി ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ഒപ്പ് ശേഖരണം നടത്തി. ഐ.എസ്.എസ്.ഡി ചെയർമാൻ എൻ.വി. തോമസ് ഉദ്ഘാടനം നിർവഹിച്ചു. കേരള ദർശന വേദി സംസ്ഥാന ചെയർമാൻ എ.പി. മത്തായി, ട്രഷറർ ടോമി മാത്യു, ജനറൽ സെക്രട്ടറി കുമ്പളം രവി എന്നിവർ പങ്കെടുത്തു. അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകുമെന്ന് എ.പി മത്തായി പറഞ്ഞു. ഇതിനോടൊപ്പം വൈറ്റില, കുണ്ടന്നൂർ, പാലാരിവട്ടം കവലകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.