കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമാൻ അവതരിപ്പിച്ച ബഡ്ജറ്റ് സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം മുൻ നിറുത്തിയാണെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ പറഞ്ഞു. ഒ.ബി.സി മോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ. കെ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.സജി, വി.കെ. ഭസിത് കുമാർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി.നടരാജൻ, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ വിഷ്ണു പ്രവീൺ, ഷിബുരാജ് തുടങ്ങിയവർ സംസാരിച്ചു.