കൊച്ചി: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) 36-ാമത് സംസ്ഥാന സമ്മേളനം നാളെ തൃപ്പൂണിത്തുറ സെന്റ് മേരീസ് ചർച്ച് സിയോൺ ഓഡിറ്റോറിയത്തിൽ നടക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം മുൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ജെയിംസ് നിർവഹിക്കും. പഠന ക്ലാസിന് ന്യൂടെക്ക് മീഡിയ സൊല്യൂഷൻ ഡയറക്ടർ അഭിനേഷ് മോൻ നേതൃത്വം നൽകും. 11ന് പൊതുസമ്മേളനം തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. ജോർജ് മാത്യു അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിൽ എം. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണവും വി. സതീശൻ മെറിറ്റ് അവാർഡുകളുടെ വിതരണവും നിർവഹിക്കും.