ചോറ്റാനിക്കര: എരുവേലി കനിവ് ഫിസിയോതെറാപ്പി സെന്റർ ചെയർമാനായിരുന്ന സി.കെ. റെജിയുടെ ഒന്നാം അനുസ്മരണ വാർഷിക ദിനത്തോടനുബന്ധിച്ച് കനിവ് പെയിൻ & പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. എ.പി. വർക്കി മിഷൻ ആശുപത്രിയുടെയും ഇന്ത്യൻ ദന്തൽ അസോസിയേഷൻ തൃപ്പൂണിത്തുറയുടെയും സഹകരണത്തോടെ 28ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആരക്കുന്നം സെന്റ് ജോർജ് പള്ളിഹാളിൽ നടക്കുന്ന ക്യാമ്പിൽ കാർഡിയോളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക് വിഭാഗത്തിലും ദന്ത പരിശോധന വിഭാഗത്തിലും സൗജന്യസേവനം ലഭിക്കും. സൗജന്യ ഇ.സി.ജി, ബ്ലഡ് ഷുഗർ, ബ്ലഡ്‌പ്രഷർ പരിശോധനാ സൗകര്യവും മരുന്നുകളും ലഭ്യമാണ്. എ.പി. വർക്കി മിഷൻ ചെയർമാൻ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് ഫോൺ: 9495257272, 9495714243.