അങ്കമാലി: മൂക്കന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തിൽ വിജയിച്ചതിൽ മൂക്കന്നൂരിൽ യു.ഡി.എഫ്. പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി.ബേബി, യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗ്ഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോസ് മാടശ്ശേരി, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു, എം.ഒ. ജോർജ്ജ്, പോൾ പി. ജോസഫ്, പി.എൽ.ഡേവിസ്, കെ.വി. ബിബീഷ്, എം.പി. ജോൺസൺ എന്നിവർ നേതൃത്വം നൽകി.