മൂവാറ്റുപുഴ: ആനിക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിഷ രഹിത ജൈവ പച്ചക്കറി കൃഷിക്കും പൂകൃഷിക്കും തുടക്കമായി. ആനിക്കാട് ചിറപ്പടിക്ക് സമീപം ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം ആനിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. കെ ഉമ്മർ നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോസ് മാത്യു, രാജു പി .വി , രാജേഷ് രമണൻ,സീമ വാമനൻ, ബാങ്ക് സെക്രട്ടറി സിന്ധു പി. ജി, മറ്റ് സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.