മട്ടാഞ്ചേരി: സിനിമാ നിർമ്മാതാവ് ടി.കെ. പരീക്കുട്ടിയുടെ അമ്പത്തഞ്ചാം ഓർമ്മ ദിനാചരണവും അദ്ദേഹം നിർമ്മിച്ച നീലക്കുയിൽ എന്ന സിനിമയുടെ എഴുപതാം വാർഷികവും സംഘടിപ്പിച്ചു. ആർട് ആൻഡ് ആക്ട് കൊച്ചിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി തിരക്കഥാകൃത്ത് പി.എസ്. റഫീഖ് ഉദ്ഘാടനം ചെയ്തു. ഹാരിസ് അബു അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് ടി.കെ. പരീക്കുട്ടിയെ അനുസ്മരിച്ചു. എം.എം. സലീം, കെ.ജെ. ആന്റണി, തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്, പി.ഇ. ഹമീദ് ,ടി.എം. റിഫാസ്, ഹുസൈൻമോൻ, ഫാസില ആസിഫ് എന്നിവർ സംസാരിച്ചു. ടി.കെ. പരീക്കുട്ടിയുടെ സിനിമകളിൽ നിന്നുള്ള ഗാനങ്ങൾ കോർത്തിണക്കി സംഗീത ആലാപനവും നടത്തി.