gokulam

ചെന്നൈ: ശ്രീ ഗോകുലം ഗ്രൂപ്പിന്റെ സ്റ്റാഫ്‌ഡേ ചെന്നൈയിൽ ആഘോഷിച്ചു. ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ ഗോകുലം ഗോപാലന്റെ ജന്മദിനമായ ജൂലായ് 23ന് ആണ് ഓരോ വർഷവും സ്റ്റാഫ്‌ഡേ ആഘോഷിക്കുന്നത്. തമിഴ്‌നാട് മന്ത്രി കെ.എൻ.നെഹ്‌റു,​ ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറുമായ ബൈജു ഗോപാലൻ,​ വൈസ് ചെയർമാൻ വി.സി.പ്രവീൺ ,​ ഗോകുലം ഗോപാലന്റെ മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബിസിനസിൽ തിളങ്ങിയ ജീവനക്കാർക്ക് പുരസ്‌കാരങ്ങൾ നൽകി. ശ്രീഗോകുലം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ട‍ർ ബൈജു ഗോപാലൻ ചെന്നൈ എഗ്മോറിലുള്ള ചൈൽഡ് ഹോസ്പിറ്റലിൽ 80 കുട്ടികൾക്ക് 'ഗോകുലം ബെനോ' ഉത്പന്നമായ ചൈൽഡ് കെയർ കിറ്റുകൾ നൽകി.