അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ ബിസിനസ് സ്കൂളിന്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. പതിനാറു ബാച്ചുകളിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ ഓർമ്മകൾ പുതുക്കുന്നതിനും സൗഹൃദം പങ്കിടുന്നതിനുമായി ഒത്തു ചേർന്നത്. ചടങ്ങിൽ 2006 മുതൽ 2009 വരെയുള്ള എം.ബി.എ വിദ്യാർത്ഥികളെ ആദരിച്ചു. സമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ ഷിമിത്ത് അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പമാണ് സംഗമത്തിനായി എത്തിയത്. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.പി.ആർ. മിനി, ഡീൻ ജി. ഉണ്ണികർത്ത, ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ. എ.ജെ ജോഷ്വ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. അനു അന്ന ആന്റണി ,പൂർവ്വ വിദ്യാർത്ഥി സംഗമം സ്റ്റുഡന്റ് കോ ഓർഡിനേറ്റർമാരായ പി.ബ്രിജേഷ്, ആർ.രൺദീപ് എന്നിവർ സംസാരിച്ചു.