n
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്ന മാത്തമാറ്റിക് സയൻസ് ഇന്റർ സ്കൂൾ മത്സരത്തിലെ വിജയികൾക്ക് സ്കൂൾ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ സമ്മാനം നൽകുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മാത്തമാറ്റിക് സയൻസ് ഡിപ്പാർട്ട്‌മെന്റുകളുടെ ആഭിമുഖ്യത്തിൽ ഇന്റർ സ്കൂൾ മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വി.പി. പ്രതീതയും വൈസ് പ്രിൻസിപ്പൽ പി.എൻ. സീനയും വിവിധ സ്കൂളിൽനിന്ന് എത്തിച്ചേർന്ന അദ്ധ്യാപകരും ചേർന്ന് ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ 23സ്കൂളുകളിലെ 186 വിദ്യാർത്ഥികൾ മാറ്റുരച്ചു. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ, എസ്.എൻ.ഡി.പി ശാഖാ വൈസ് പ്രസിഡന്റ് പി.ആർ. അനില എന്നിവർ സമ്മാനദാനം നിർവഹിച്ചു. സ്കൂൾ ഹെഡ് ഗേൾ ദേവി എസ്. കൃഷ്ണ സ്വാഗതവും ഹെഡ് ബോയ് പി.സി. പ്രണവ് നന്ദിയും പറഞ്ഞു.