പള്ളുരുത്തി: തറേഭാഗം ശാഖാ വാർഷിക പൊതുയോഗം കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ടെൽഫി, സൈനി പ്രസാദ്, അർജുൻ അരമുറി, ലേഖാ വാമൻ, മിനി ബിജു, അമ്മിണി രാജപ്പൻ, സുലോചന വൽസൻ തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി ടി.ബി. സുനിൽ (പ്രസിഡന്റ്), എം.ആർ.ബിജു (വൈസ് പ്രസിഡന്റ്), സി.എം. പൊന്നൻ (സെക്രട്ടറി), എ.എസ്. സേതു (യൂണിയൻ കമ്മിറ്റി പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.