1
കെ.ജെ. മാക്സി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ എം.എൽ.എ ഓഫീസിൽ ചേർന്ന യോഗം

മട്ടാഞ്ചേരി: എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത പ്രദാനം ചെയ്യുന്ന ഡിജി കേരളം പദ്ധതിയിൽ കൊച്ചി നിയോജകമണ്ഡലം പങ്കാളികളാകും. ഡിജി കേരള കൊച്ചി നിയോജകമണ്ഡലത്തിലെ പ്രഥമ മോണിറ്ററിംഗ് കമ്മിറ്റി കെ. ജെ. മാക്സി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കെ.എൽ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, എൽ. എസ്. ജി ഡി അസി. ഡയറക്ടർ പി.കെ. സുബ്രഹ്മണ്യം, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, കുമ്പളങ്ങി - ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, എക്സ്റ്റെൻഷൻ ഓഫീസർ രതീഷ്, വുമൺസ് വെൽഫെയർ എക്സ്റ്റെൻഷൻ ഓഫീസർ ദീപ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, സി.ഡി.എസ് എക്സിക്യുട്ടീവ് അംഗങ്ങൾ, ഡിജി കേരള കോ ഓർഡിനേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.