പെരുമ്പാവൂർ: എസ്.എൻ.ഡി. പി യോഗം കുന്നത്തുനാട് യൂണിയനിൽ രണ്ടു ദിവസമായി നടന്ന വിവാഹ പൂർവ കൗൺസലിംഗ് സമാപിച്ചു. സമാപന സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പായിപ്ര ദമനനാണ് ക്ലാസുകൾ നയിച്ചത്. ബിന്ദു നാരായണൻ ബിന്ദുജ ,സൂര്യ വിലാസിനി, ബിനി ഷാജി, ശകുന്തള എന്നിവർ നേതൃത്യം നൽകി.