കോതമംഗലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പൂർണകായ പ്രതിമ നിയമസഭ മന്ദിരത്തിന് മുന്നിൽ സ്ഥാപിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. കവളങ്ങാട്- കോതമംഗലം ബ്ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ വാരപ്പെട്ടിയിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കവളങ്ങാട് ബ്ളോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് അദ്ധ്യക്ഷനായി. പ്രൊഫ. എം.പി മത്തായി അനുസ്മരണ പ്രഭാഷണം നടത്തി. എ.ജി ജോർജ്, കെ.പി ബാബു, പി.പി ഉതുപ്പാൻ, അബു മൊയ്തീൻ, ഷെമീർ പനയ്ക്കൽ, എബി എബ്രഹാം, എം.എസ് എൽദോസ്, പി.എ.എം ബഷീർ, പി.സി ജോർജ്, പി.എസ് നജീബ്, ഷാജി വറുഗീസ്, കെ. എ സിബി, ഷൈജന്റ് ചാക്കോ, സി.ജെ എൽദോസ്, എൽദോസ് കീച്ചേരി, നോബിൾ ജോസഫ് എന്നിവർ സംസാരിച്ചു. നൂറ്റിയൊന്ന് പേർക്ക് ഡയാലിസിസ് കൂപ്പണുകൾ വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു.