പള്ളുരുത്തി: ബി.എം.എസ് സ്ഥാപകദിനം കുമ്പളങ്ങിയിൽ ആചരിച്ചു. തെക്കുംഭാഗം ഓട്ടോയൂണിറ്റിൽ ഏരിയ ട്രഷറർ ശ്രീകാന്തും പഴങ്ങാട് ജംഗ്ഷനിൽ ഏരിയ ജോ. സെക്രട്ടറി ഉണ്ണിയും എസ്.എൻ.ഡി.പി ജംഗ്ഷനിൽ ഏരിയ സെക്രട്ടറി എൻ.എസ്. സലിയും ഇല്ലിക്കൽ ജംഗ്ഷനിൽ ഏരിയ പ്രസിഡന്റ് ഷിബു സരോവരം എന്നിവർ പതാക ഉയർത്തി. ഇല്ലിക്കൽ ജംഗ്ഷനിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം എൻ.എസ്. സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം സുധേവ്, ഷൈജു കോവിലകം എന്നിവർ സംസാരിച്ചു.