ph

കാലടി: കേരള പുലയർ മഹാസഭ വട്ടപ്പറമ്പ് ശാഖയിൽ മഹിളാ ഫെഡറേഷന്റെ കൺവെൻഷനും വനിതാ ബോധവത്കരണ ക്ലാസും നടത്തി. കെ.പി.എം.എഫ് ജില്ലാ പ്രസിഡന്റ് ജിജി കുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കലാമണി.കെ. എ.അദ്ധ്യക്ഷയായി. സെക്രട്ടറി ഉഷാ രാജൻ ശാഖയിലെ ഏറ്റവും പ്രായം കൂടിയ വനിതാംഗത്തെ ചടങ്ങിൽ ആദരിച്ചു. അങ്കമാലി യൂണിയൻ സെക്രട്ടറി വി.വി കുമാരൻ, യൂണിയൻ പ്രസിഡന്റ് ഒ.കെ. രാജു, യൂണിയൻ പ്രസിഡന്റ് മാഹി അനിൽ, സുമിത്ര സുബ്രഹ്മണ്യൻ, ഐഷ വിജയൻ, വി.ആർ.രമ, യൂണിയൻ പ്രസിഡന്റ് സരോജിനി ബാബു എന്നിവർ സംസാരിച്ചു.