കൊച്ചി: 'എ.ഐ : വഴികളും കുഴികളും' വിഷയത്തിൽ കൊച്ചി സർവകലാശാല ശാസ്ത്രസമൂഹകേന്ദ്രത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ഐ.ടി സബ്കമ്മിറ്റി, ലൂക്ക സയൻസ് പോർട്ടൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30നാണ് ചർച്ച. യു.കെ ക്വീൻസ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫ. പി. ദീപക് വിഷയം അവതരിപ്പിക്കും. രജിസ്‌ട്രേഷന് ഫോൺ: 9995775772.