ആലുവ: ജനസേവ ശിശുഭവൻ രാജസ്ഥാനിലെ അജ്മീറിൽ ആരംഭിച്ച ജനസേവ ഉഡാൻ അക്കാദമിയിൽ ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ആറ് മുതൽ 13 വയസുസുവരെയുള്ള 70 കുട്ടികളാണ് ആദ്യ ബാച്ചുകാരായെത്തിയത്. ഒരേസമയം 200 കുട്ടികൾക്ക് വരെ ഇരുന്നു പഠിക്കാൻ സൗകര്യമുണ്ട്. എട്ട് അദ്ധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. അജ്മീർ സെന്റ് ആൻസ്ലം സ്‌കൂളിലെ അദ്ധ്യാപകനായ ഡോ. സുനിൽ ജോസിന്റെ നേതൃത്വത്തിലാണ് അദ്ധ്യാപനം.