1
ഹൗസ് ചലഞ്ച് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറുന്നു

തോപ്പുംപടി: കൊച്ചിൻ ഗൈനക് സൊസൈറ്റിയുടെ സഹകരണത്തോടെ ഹൗസ് ചലഞ്ച് പദ്ധതിയിൽ 205-ാമത്തെ വീട് പൂർത്തിയാക്കി. ഡോക്ടർമാരായ ഗ്രേസി തോമസ്, യു. കുഞ്ഞുമൊയ്തീൻ, ഫെസി ലൂയിസ്, സുഭാഷ് മല്യ, രേഷ്മി ജെ. ആർ. തുടങ്ങിയവർ ചേർന്ന് കൈമാറി.

ചെല്ലാനം കടൽക്ഷോഭത്തിൽ വീട് നഷ്ടപെട്ട തട്ടാശേരി ജസീന്ത ജോർജിനും കുടുംബത്തിനും സർക്കാർ സഹായത്തോടെ ആരംഭിച്ച വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള നിർമ്മാണ വസ്തുക്കൾ നൽകിയാണ് സഹായിച്ചത്. സി.ഒ.ജി.എസ് പ്രസിഡന്റ് ഡോ. ഗ്രേസി തോമസ്, അദ്ധ്യാപിക ലില്ലി പോൾ തുടങ്ങിയവർ സംബന്ധിച്ചു.