ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് സി.പി.എമ്മിലെ പ്രീജ കുഞ്ഞുമോൻ. പാർട്ടി നിർദ്ദേശത്തെ തുടർന്ന് ഇന്നലെ വൈകിട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സർമപ്പിക്കുകയായിരുന്നു. സി.പി.എമ്മിലെ തന്നെ സി.കെ. ലിജിയെയാണ് അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥിയായി പാർട്ടി നിശ്ചയിച്ചിട്ടുള്ളത്. രണ്ടാഴ്ച്ചക്കകം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്.