പെരുമ്പാവൂർ: വല്ലം - തൊടാപ്പറമ്പ് - കാവുംപറമ്പ് - വഞ്ചിപ്പറമ്പ് റോഡ് അപ്ഗ്രേഡ് ചെയ്യുന്നതിനായി 5 കോടി 58 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 5.97 കി.മീ ദൈർഘ്യം വരുന്ന ഈ റോഡ് പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തുന്നതിനായി നിർദ്ദേശിച്ചിരുന്നു .പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാദ്ധ്യത ഉപയോഗപ്പെടുത്തി നവീനരീതിയിൽ റോഡ് അപ്ഗ്രേഡ് ചെയ്യുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കകം ടെൻഡർ നടപടികൾ പൂർത്തീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.