brahmana

പെരുമ്പാവൂർ: കേരള ബ്രാഹ്മണ സഭ എറണാകുളം ജില്ലാ വാർഷിക സമ്മേളനം ആഗസ്റ്റ് 25 ന് മട്ടാഞ്ചേരിയിൽ നടത്തുവാൻ ജില്ലാ സമിതി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 11 ന് എറണാകുളം ഗ്രാമജന സമൂഹമഠത്തിൽ 1008 ബ്രാഹ്മണർ പങ്കെടുക്കുന്ന പൂജകളും സഹസ്രഭോജനവും നടക്കും .ജില്ലാ പ്രസിഡന്റ് കെ. ജി.വി. പതി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അനന്ത സുബ്രമണ്യം , സംസ്ഥാന മീഡിയ സെൽ ചെയർമാൻ എൻ. രാമചന്ദ്രൻ , സംസ്ഥാന സമിതി അംഗങ്ങളായ ആർ. അനന്തനാരായണൻ, വി.കൃഷ്ണസ്വാമി, ജില്ലാ സെക്രട്ടറി പി.ആർ. ശങ്കരനാരായണൻ , ട്രഷറർ എൻ. ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു