pipe-potti-paravur

പറവൂർ തോന്ന്യകാവിൽ വീണ്ടും പൈപ്പ് പൊട്ടി റോഡ് തകർന്ന നിലയിൽ. നാല് പതിറ്റാണ്ടോളം കാലപ്പഴക്കമുള്ള പൈപ്പ് തിങ്കളാഴ്‌ച രാത്രിയോടെയാണ് പൊട്ടിയത്. തുടർന്ന് പറവൂർ നഗരസഭ, കോട്ടുവള്ളി, ഏഴിക്കര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ശുദ്ധജലവിതരണം തടസപ്പെട്ടു. തോന്ന്യകാവ് മുതൽ മഹിളപ്പടി വരെ പുതിയ പൈപ്പ് ഇടാൻ 2.9 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. തെക്കേനാലുവഴി മുതൽ തോന്ന്യകാവ് അത്താണി വരെയുള്ള ഒന്നര കിലോമീറ്ററിനുള്ളിൽ ഇരുപതിലധികം തവണയാണ് പൈപ്പ് പൊട്ടിയത്.