ആലുവ: മംഗലപുഴ പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടിയ മുപ്പത്തടം കക്കാട്ടിൽ വി.കെ. രാജുവിനെ (70) കണ്ടെത്താനായില്ല. അഗ്നിശമന സേനയുടെയും ഉളിയന്നൂരിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ പെരിയാറിൽ ഇന്നലെ വൈകിട്ടുവരെ തെരച്ചിൽ നടത്തി.
ഇന്നലെ രാവിലെ 10.45 ഓടെയാണ് ഇയാൾ പുഴയിലേക്ക് ചാടുന്നതായി ചിലർ കണ്ടത്. അവിവാഹിതനായ രാജു മുപ്പത്തടത്ത് പലചരക്ക് കട നടത്തുകയായിരുന്നു. അടുത്തിടെ കട വിറ്റിരുന്നു. മുപ്പത്തടത്ത് സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ മുപ്പത്തടത്തുനിന്ന് ഓട്ടോയിൽ കയറിപ്പോകുന്നത് കണ്ടവരുണ്ട്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സസിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇന്ന് രാവിലെ രാജുവിനായുള്ള തെരച്ചിൽ പുനരാരംഭിക്കും. മഴയെത്തുടർന്ന് പെരിയാറിൽ ജലനിരപ്പ് കൂടിയതും ശക്തമായ അടിഒഴുക്കുമുള്ളതിനാൽ തെരച്ചിൽ ദുഷ്‌കരമായിരുന്നു.