വൈപ്പിൻ: എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു)യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9,10 തിയതികളിൽ നടക്കുന്ന സംസ്ഥാന പഠന ക്യാമ്പിന്റെ സംഘാടകസമിതി രൂപീകരണയോഗം ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. പ്രകാശൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ, ഷിജി രാജേഷ് , റെജിമോൾ മത്തായി, പി.കെ. ഷിബു, ഡോ. കെ.കെ. ജോഷി, പി. എ. തോമസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി എ. പി. പ്രിനിലിനെയും കൺവീനറായി കെ.വി. ടോമിയെയും തിരഞ്ഞെടുത്തു.