കൊച്ചി: ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടിവ് ഓഫീസറുമായി കെ. വി സുബ്രഹ്മണ്യൻ ചുമതലയേറ്റു. കോട്ടക് മഹീന്ദ്ര ബാങ്കിൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ കെ.വി. സുബ്രഹ്മണ്യത്തിന് മൂന്നുവർഷത്തേക്കാണ് നിയമനം. മാനേജിംഗ് ഡയറക്‌ടറായിരുന്ന ശ്യാം ശ്രീനിവാസന്റെ കാലാവധി കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. കോട്ടക് ബാങ്കിൽ കോർപ്പറേറ്റ് ബാങ്കിംഗ്, പ്രൈവറ്റ് ബാങ്കിംഗ്, അസറ്റ് റീകൺസ്ട്രക്ഷൻ തുടങ്ങിയ വിഭാഗങ്ങളിൽ നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്.
വരണാസി ഐ.ഐ.ടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം മുംബെയിലെ ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് ഫിനാൻഷ്യൽ മാനേജ്മെന്റിൽ പി.ജി ബിരുദവും നേടിയിട്ടുണ്ട്.