മൂവാറ്റുപുഴ: ഒരേ നമ്പരിൽ രണ്ട് ലോട്ടറി ടിക്കറ്റ്. ആനിക്കാട് സ്വദേശി ബെന്നി ജോസഫെടുത്ത കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലാണ് ഒരേ നമ്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചത്. എല്ലാ ബുധനാഴ്ചയിലും നറുക്കെടുക്കുന്ന ലോട്ടറിയുടെ 12 എണ്ണമാണ് മൂവാറ്റുപുഴ എൻ.ഐ. ആർ ലെക്കി സെന്ററിൽ നിന്ന് വാങ്ങിയത്. ഇതിൽ എഫ്.ബി 365694 നമ്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചു. 1 കോടി രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറി ഡയറക്ടർക്ക് പരാതിനൽകാൻ ഒരുങ്ങുകയാണ് ബെന്നി ജോസഫ് .