മൂവാറ്റുപുഴ: ബാങ്ക് ദേശസാത്കരണത്തിന്റെ 55-ാം വാർഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിൽ നടത്തുന്ന സെമിനാറിന്റെ സംഘാടക സമിതി രൂപീകരിച്ചു. മൂവാറ്റുപുഴ എസ്തോസ് ഭവനിൽ ചേർന്ന യോഗത്തിൽ കെ .എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി യോഗം സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. പി.ആർ. മുരളീധരൻ,​ കെ .പി .രാമചന്ദ്രൻ എന്നിവരെ രക്ഷാധികാരികളും സി .കെ. സോമനെ ചെയർമാനുമാക്കി ഇരുപത്തിയഞ്ച് അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.