muksidhul-islam-
മുക്സിദുൽ ഇസ്ലാം

ആലുവ: ഹോട്ടൽ ഉടമയുടെ നാലരലക്ഷംരൂപ മോഷ്ടിച്ച കേസിൽ അസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ്ലാമിനെ (27)ആലുവ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ സലാമിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി. സലാമിന്റെ കൂടെ കാറിൽ ഹോട്ടൽ സാമഗ്രികൾ വാങ്ങുന്നതിന് ഇയാൾ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിന്റെ ഡാഷ് ബോക്സിലിരുന്ന നാലരലക്ഷംരൂപയുമായി മുങ്ങുകയായിരുന്നു. നിലവിലെ മൊബൈൽഫോൺ ഉപക്ഷിച്ച് അസാമിലേക്കാണ് ഇയാൾ പോയത്.

കഴിഞ്ഞയാഴ്ച മഞ്ചേരിയിലെത്തിയ പ്രതി ഒരു ഹോട്ടലിൽ ജോലിക്കുകയറി. ആലുവ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മുക്സിദുൽ ഇസ്ലാം പിടിയിലായത്. കോടതി റിമാൻഡ്‌ ചെയ്തു.