തൃപ്പൂണിത്തുറ: അഖിലകേരള വിശ്വകർമ്മ മഹാസഭ ഉദയംപേരൂർ ശാഖ വാർഷിക പൊതുയോഗം ഉദയംപേരൂർ പെൻഷൻ ഭവനിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ഇ.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ വി.ആർ. മോഹനൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി എസ്. അംബിരീഷ് (പ്രസിഡന്റ്‌), കെ.എൻ. സുധീർ (വൈസ് പ്രസിഡന്റ്‌), വി.ആർ. മോഹനൻ (സെക്രട്ടറി), വി.ജെ. സാബു (ജോയിന്റ് സെക്രട്ടറി), എം.വി. സന്തോഷ്‌ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.