കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വതന്ത്ര ചുമതലയുള്ള അഡിഷണൽ ഡയറക്ടറായി (നോൺ എക്‌സിക്യൂട്ടീവ്) ജോസ് ജോസഫ് കാട്ടൂർ നിയമിതനായി. മൂന്ന് വർഷത്തേക്കാണ് നിയമനം. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ എൻഫോഴ്‌സ്‌മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, കറൻസി, എച്ച് ആർ വകുപ്പുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജോസ് ജോസഫ് വാർട്ടൻ യൂണിവേഴ്‌സിറ്റിയിൽനിന്നും അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തീകരിച്ചിട്ടുണ്ട്.