pension

കൊച്ചി: പി.എഫ് പെൻഷൻ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ കൊച്ചി റീജിയണൽ പി.എഫ് കമ്മിഷണർ ആഗസ്ത് 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓൺലൈനിൽ പെൻഷൻ അദാലത്ത് സംഘടിപ്പിക്കും.

പെൻഷൻ അദാലത്തിൽ ഓൺലൈൻ മീറ്റ് വഴി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യു.എ.എൻ, പി.എഫ് അക്കൗണ്ട് നമ്പർ അഥവാ പി.പി.ഒ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇമെയിൽ ഐ.ഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 31നകം ഇ മെയിലിൽ അപേക്ഷ സമർപ്പിക്കണം. 'പെൻഷൻ അദാലത്ത്' എന്ന് പ്രത്യേകം പരാമർശിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇ മെയിൽ : pro.pfkochi@gmail.com