കൊച്ചി: ബി.എം.എസ് 69-ാം സ്ഥാപന ദിനം ജില്ലയിൽ ആഘോഷിച്ചു. ഒരുവർഷം നീളുന്ന വിവിധ പരിപാടികൾക്ക് ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. സംസ്ഥാന സെക്രട്ടറി കെ. മഹേഷ് സൗത്ത് റെയിൽവേ സ്റ്റേഷൻ ഓട്ടോ യൂണിറ്റിൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഏലൂർ ഫാക്ടിൽ പതാക ഉയർത്തി. ജില്ലാ ട്രഷറർ കെ.എസ് ശ്യാംജിത്ത് ചെറായി ഗൗരിശ്വരത്തും വൈസ് പ്രസിഡന്റുമാരായ ഷിബിത തങ്കപ്പൻ കുന്നത്തുനാട്ടിലും എച്ച്. വിനോദ് മൂവാറ്റുപുഴയിലും സജികുമാർ എസ്. കൊച്ചി നേവൽ ബേസിലും ഷൈല മോഹനൻ പെരുമ്പാവൂരിലും ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം.പി പ്രദീപ്കുമാർ അങ്കമാലിയിലും പതാക ഉയർത്തി.