കൊച്ചി: ഇന്ത്യൻ ഓയിൽ നടപ്പാക്കുന്ന ജയിൽ തടവുകാർക്കുള്ള 'പരിവർത്തൻ പ്രിസൺ ടു പ്രൈഡ് ' എട്ടാംഘട്ടവും ജൂവനൈൽ ഹോമിൽ കഴിയുന്നവർക്കുള്ള നയിദിശ സ്‌മൈൽ ഫോർ ജുവനൈൽ' അഞ്ചാംഘട്ടവും ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ ഉദ്ഘാടനം ചെയ്തു. 15 വനിതാ ജുവനൈൽ സെന്ററുകൾ ഉൾപ്പെടെ 150 സ്ഥാപനങ്ങളിലെ 7,300ലധികം തടവുകാരുടെയും പ്രായപൂർത്തിയാകാത്തവരെയും ജീവിതത്തെ മാറ്റുന്ന പദ്ധതിയാണിവയെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു. ജയിൽ വകുപ്പുകളുമായി സഹകരിച്ച് നിലവിലുള്ളതും മുൻകാല തടവുകാരും നടത്തുന്ന 53 ഇന്ധന സ്റ്റേഷനുകൾ ഇന്ത്യൻ ഓയിൽ സ്ഥാപിച്ചിട്ടുണ്ട്,