കൊച്ചി: ഓൾ കേരള സ്‌പോർട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 28 ന് രാവിലെ പത്തിന് ബോൾഗാട്ടി പാലസിൽ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. എ . ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ലക്കി ഡ്രോ നറുക്കടുപ്പ് കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി നിർവഹിക്കും. ടി. ജെ. വിനോദ് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും., സ്‌പോർട്‌സ് ഉപകരണ നിർമ്മാണ കമ്പനികളുടെ മേധാവികളെ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ആദരിക്കും. സംഘടനയുടെ മാഗസിൻ യു. ഷറഫലിക്ക് നൽകി മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യും.