ചോറ്റാനിക്കര: മുളന്തുരുത്തി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി മധുരിമ പുസ്തക പ്രസാധകരുമായി സഹകരിച്ച് പുസ്തകോത്സവം നടത്തി. ഡോ.ജെ. കുമാർ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ കാട്ടുമങ്ങാട്ട് ബാവമാരുടെ നാമത്തിലുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫാ. സ്ലീബ കാട്ടുമങ്ങാട്ട് വിതരണംചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാണി മുഖ്യാതിഥിയായി. സ്ഥിരംസമിതി അദ്ധ്യക്ഷ ബിനി ഷാജി, പ്രിൻസിപ്പൽ ജി. ഉല്ലാസ്, പി.ടി.എ പ്രസിഡന്റ് സജീവ് കെ.എസ്, വർഗീസ് മത്തായി, ഷേർലി വർഗീസ്, എൻ. മായ, വി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.