കൊച്ചി: കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ പി.ജി. ഡിപ്ലോമ ഇൻ കൗൺസലിംഗ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം കോളേജ് ഓഫീസിൽ ലഭിക്കും. അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 17. ഫോൺ: 0484-2353355, 7356421563.