കോതമംഗലം: ലയൺസ് ക്ലബ് ഇന്റർനാഷണൽ എൽ.സി.ഐ.എഫ് ചെയർമാനും മുൻ പ്രസിഡന്റുമായ ഡോ. പാട്ടിഹിൽ ഇന്ന് രാവിലെ പത്തിന് കോതമംഗലം ലയൺസ് ഗ്രാമം സന്ദർശിക്കും. നഗരസഭയിലെ 18ാം വാർഡിലാണ് പത്ത് നിർദ്ധന കുടുംബങ്ങൾക്ക് കോതമംഗലം ലയൺസ് ക്ലബ് വീട് നിർമ്മിച്ചു നൽകിയാണ് ഗ്രാമമുണ്ടാക്കിയത്. എൽ.സി.ഐ.എഫ് നാഷണൽ കോ ഓർഡിനേറ്റർ അഡ്വ. അമർനാഥ്, ഡിസ്ട്രിക് ഗവർണർ രാജൻ നമ്പൂതിരി, ഡോ. ബീന രവികുമാർ, ടി.ഒ. ജോൺസൺ എന്നിവരും ഡോ. പാട്ടിഹില്ലിനൊപ്പമുണ്ടാകും.