കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കുത്താട്ടുകുളം 224-ാം നമ്പർ ശാഖയുടെ കീഴിലുള്ള വനിതാ സംഘത്തിന്റെ വാർഷികവും പഠന ക്ലാസും 28ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അദ്വൈതം ഓഡിറ്റോറിയത്തിൽ നടക്കും. കൂത്താട്ടുകുളം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലളിതാ വിജയൻ ഉദ്ഘാടനം ചെയ്യും. വനിതാ സംഘം ശാഖാ പ്രസിഡന്റ് മായ അനിൽ അദ്ധ്യക്ഷയാകും. വനിതാ സംഘം യൂണിയൻ സെക്രട്ടറി മഞ്ജു റെജി,​ വനിതാ സംഘം ശാഖാ സെക്രട്ടറി ഡെൽമ ആഷ്ലാൽ,​ ശാഖാ പ്രസിഡന്റ് ഡി. സാജു,​ പി.എൻ. സലികുമാർ,​ തിലോത്തമ ജോസ്,​ ബിന്ദു ഷിജു,​ അമ്മിണി കുഞ്ഞ് എന്നിവർ പ്രസംഗിക്കും.എൻ.സി.വിജയകുമാർ പഠന ക്ലാസ് നയിക്കും.