വൈപ്പിൻ: രണ്ടു വൃക്കകളും തകരാറിലായ ഗവേഷണ വിദ്യാർത്ഥിനി ചികിൽസാ സഹായം തേടുന്നു. എളങ്കുന്നപ്പുഴ പഞ്ചായത്ത് 16-ാം വാർഡിൽ പരേതനായ ഈട്ടുമ്മൽ രാജന്റെയും ഷീലയുടെയും മൂന്ന് പെൺമക്കളിൽ ഇളയവളായ ചിഞ്ചു ആണ് സഹായം തേടുന്നത്. കേരള യൂണിവേഴ്സിറ്റിയിൽ ഡോ. അച്ചുത് ശങ്കർ നായരുടെ കീഴിൽ പി.എച്ച്.ഡി ചെയ്യുകയാണ് പട്ടികജാതി വിഭാഗത്തിൽ മത്സ്യതൊഴിലാളി കുടുംബത്തിൽപ്പെട്ട ചിഞ്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിഞ്ചുവിന്റെ വൃക്ക മാറ്റിയ്ക്കൽ ശസ്ത്രക്രിയക്ക് 20 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പഞ്ചായത്ത് അംഗം ഷീജ രജു ചെയർപേഴ്‌സണായിട്ടുള്ള ചികിൽസാ സഹായകമ്മിറ്റി ഫെഡറൽ ബാങ്ക് പുതുവൈപ്പ് ശാഖയിൽ 12410100197083 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് എഫ്.ഡി.ആർ.എൽ 0001241. ഗൂഗിൽ പേ നമ്പർ: 9496393182.