cift
cift

കൊച്ചി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിൽ 'മത്സ്യസംസ്കരണ മൂല്യവർദ്ധന മേഖലയിലെ സംരംഭകത്വ വഴികൾ" എന്ന വിഷയത്തിലുള്ള ശില്പശാലയ്ക്ക് തുടക്കമായി. കോഴിക്കോടിലെ ഐ.സി.എ.ആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പൈസസ് റിസർച്ച് ഡയറക്ടർ ഡോ.ആർ. ദിനേഷ് ഉദ്ഘാടനം ചെയ്തു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റും ഐ.സി.എ.ആർ സിഫ്റ്റിലെ ഫിഷ് പ്രോസസിംഗ് വിഭാഗം മേധാവിയുമായ ഡോ.ജെ.ബിന്ദു, ശാസ്ത്രജ്ഞരായ ഡോ. സി.ഒ.മോഹൻ, ഡോ.എസ് രമ്യ എന്നിവർ പ്രസംഗിച്ചു. മത്സ്യം ദീഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന പാക്കേജിംഗ് സാങ്കേതികവിദ്യകളെയും സാമഗ്രികളെയും കുറിച്ചും മത്‌സ്യാവശിഷ്ടങ്ങളിൽനിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാനാണ് ശില്പശാല.