home-scince

അങ്കമാലി: മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ കരിയാട് ബഡ്സ് സ്കൂൾ സന്ദർശിച്ചു. സ്കൂൾ അന്തേവാസികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ അദ്ധ്യാപന പഠന പ്രക്രിയയിൽ ഉൾപ്പെടുത്താനായി കളറിംഗ് ബുക്കുകൾ, പേനകൾ തുടങ്ങിയവ കൈമാറി. സമൂഹത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ നന്നായി മനസ്സിലാക്കാൻ സന്ദർശനം വിദ്യാർത്ഥികളെ സഹായിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.നവ്യ ആന്റണി, ഡോ. എം.ബി. രശ്മി എന്നിവർ പരിപാടി ഏകോപിപ്പിച്ചു.