മൂവാറ്റുപുഴ: ചന്ദ്ര ദിനാചരണത്തോടനുബന്ധിച്ച് സോളാർ പാർലമെന്റുമായി ജി. യു .പി .എസ് മുളവൂർ. ചന്ദ്ര ദിനാചരണം ഹെഡ്മിസ്ട്രസ് എം.എച്ച്. സുബൈദ ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പത്രം പി.ടി.എ പ്രസിഡന്റ് അസീസ് കുഞ്ചാട്ട് പ്രകാശനം ചെയ്തു. ചാന്ദ്രദിന പതിപ്പ് പി.ടി.എ അംഗമായ കബീർ പാറക്കൽ പ്രകാശനം ചെയ്തു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും മാധ്യമപ്രവർത്തകനുമായ കെ .എം . ഫൈസൽ ചന്ദ്രദിന സന്ദേശം നൽകി. കുട്ടികൾക്കായി കളറിംഗ് മത്സരം, റോക്കറ്റ് നിർമ്മാണം, ക്വിസ് മത്സരം എന്നിവയും വീഡിയോ പ്രദർശനവും നടത്തി.