മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല അക്കാഡമിയിൽ എല്ലാ വർഷവും നടന്നുവരുന്ന മമ്പുറം തങ്ങൾ ഉറൂസ് മുബാറക്കിന് നാളെ തുടക്കമാകും. 28 വരെ നീണ്ട് നിൽക്കുന്ന ഉറൂസിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വിശ്വാസികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ ഉച്ചയ്ക്ക് 2.30 ന് മുളവൂർ വലിയുള്ളാഹി മഖാം സിയാറത്ത് നടത്തും. തുടർന്ന് മഖാമിൽ നിന്നും സന്ദേശ റാലി ആരംഭിച്ച് മൗലദ്ദവീല അക്കാദമിയിൽ സമാപിക്കും. വൈകിട്ട് ഏഴിന് മുളവൂർ സ്വലാത്ത് നടക്കും. സമാപന ദിവസം ഞായർ വൈകിട്ട് മൂന്നിന് ഹാജി സംഗമവും ഏഴിന് സമാപന സമ്മേളനവും നടക്കും.