കോതമംഗലം: കോതമംഗലം അസംബ്ലി മണ്ഡലത്തിൽ പട്ടികജാതി/വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 64 പേർക്കായി 18​,​90,​000 രൂപയുടെ ചികിത്സാ ധനസഹായം അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. അർഹരായവർക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭിക്കും. ചികിത്സാ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ എം.എൽ.എ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.