മൂവാറ്റുപുഴ: ശ്രീനാരായണ കോളേജിലെ 2024-26 ബാച്ച് ബി.എഡ്, എം.എഡ് ബാച്ചിലേക്കുള്ള പ്രവേശനോത്സവം കോളേജ് മാനേജർ വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. പി.ജെ. ജേക്കബ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, കോളേജ് കോ -ഓർഡിനേറ്റർ അനിഷ് പി. ചിറയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി ജിൻസി പി. ജോസഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്തിരുന്നു. കോളേജിലെത്തിയ വിദ്യാർത്ഥികളെ കോളേജ് ഭാരവാഹികൾ മധുരം നൽകിയാണ് സ്വീകരിച്ചത്.