അങ്കമാലി: സാമൂഹിക തിൻമകൾക്കെതിരെ പോരാടുന്ന കലാകാരന്മാരിൽ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുണമെന്ന് ദേശീയ കലാസംസ്കൃതി സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. എൻ. സി.പി(എസ്) സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കലാസം സ്കൃതി സംസ്ഥാന ചെയർമാൻ മമ്മി സെഞ്ച്വറി അദ്ധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം മോഹൻ കലാകാരൻമാർക്കുള്ള ക്ലാസ് നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി രവീന്ദ്രൻ, സെക്രട്ടറി മുരളി പുത്തൻവേലി, ജില്ലാ പ്രസിഡന്റ് ടി. പി അബ്ദുൾ അസ്സീസ്, കെ. ചന്ദ്രശേഖരൻ, എം.എം അശോകൻ, റെജി ഇല്ലിക്കപറമ്പിൽ അബ്ദുൾ ഖാദർ, ജോർജ് പോരോത്താൻ, എം.കെ രാജീവ്, സനൽ മൂലൻകുടി തുടങ്ങിയവർ സംസാരിച്ചു.